റെക്കോര്‍ഡുകളുടെ തോഴന്‍ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍ - ക്രിസ്റ്റിന കുരിശിങ്കല്‍

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ നിന്ന് തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ കയറിയെത്തിയ കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ഏറ്റവും പ്രബലനായ നേതാവ് ഉമ്മന്‍ ചണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍. പുതുപ്പളളിയില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തന്റെ ഇരുപത്തിയേഴാം വയസില്‍  തുടങ്ങിയ പാര്‍ലമെന്ററി ജീവിതം എഴുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലെത്തുമ്പോള്‍ റെക്കോര്‍ഡുകളില്‍ നിന്നു റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവ് എന്ന ബഹുമതി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാണ്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുരംഗത്തെത്തിയ ഉമ്മന്‍ ചാണ്ടി, സംഘടനയുടെ യൂണിറ്റ് പ്രസിഡന്‍റുസ്ഥാനത്തു തുടങ്ങി സംസ്ഥാന  പ്രസിഡന്‍റുസ്ഥാനത്തുവരെ എത്തി.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി. യു ഡി എഫ് കണ്‍വീനറായി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്. ഇടതുമുന്നണി തുടര്‍ച്ചയായി പ്രബലരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട 'ഓ സി'യെ (oommen chandy) പിടിച്ചുകെട്ടാനായില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുജ സൂസന്‍ ജോര്‍ജ്ജിനെയും ഏറ്റവുമൊടുവില്‍ സിപിഎമ്മിലെ ശ്രദ്ധേയനായ യുവജന നേതാവ് ജെയ്ക്ക് സി തോമസിനെയും ഉമ്മന്‍ ചാണ്ടി തന്‍റെ തട്ടകത്തില്‍ മലര്‍ത്തിയടിച്ചു. 

പുതുപ്പള്ളിക്കാരനായ ഉമ്മന്‍ ചാണ്ടി 1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ജനിച്ചത്. അച്ഛന്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടി. അമ്മ ബേബി ചാണ്ടി. സംഘടനാ പ്രവര്‍ത്തനത്ത്ന്റെ ബാലപാഠങ്ങള്‍ ഉമ്മന്‍ ചാണ്ടി പഠിച്ചത് ബാലജനസഖ്യത്തിലൂടെയാണ്. തുടര്‍ന്ന് സ്കൂളില്‍വെച്ചുതന്നെ കെ എസ് യു പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനാകുകയും ഏറെ താമസിയാതെ അതിന്റെ പ്രവര്‍ത്തകനായിത്തീരുകയും ചെയ്തു. സംഘടനാതലത്തില്‍ സംസ്ഥാന നേതാവായി വളര്‍ന്ന ഘട്ടത്തില്‍ 1970 ലാണ് പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകളോളം വിരുദ്ധ ചേരികളില്‍ പ്രവര്‍ത്തിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി ജെ ജോസഫുമൊക്കെ ആ നിയമസഭയില്‍ കന്നി എം എല്‍ എമാരായിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രബലനായ നേതാവായിരുന്ന കെ കരുണാകരന്റെ വിരുദ്ധ ചേരിയില്‍ എ കെ ആന്‍റണിക്കൊപ്പം എക്കാലത്തും നിലകൊണ്ട ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിലെ രണ്ടാമനായിത്തന്നെ നിലകൊണ്ടു. ആന്‍റണി കേരളാ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് കുടിയേറിയ ഘട്ടത്തില്‍ അടുത്ത നേതാവിനെ കുറിച്ച് എ ഗ്രൂപ്പില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആന്‍റണി രാജിവെച്ച ഒഴിവില്‍ 2004- മുഖ്യമന്ത്രിയായി അധികാരമേറ്റ ഉമ്മന്‍ ചാണ്ടി 2006 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 2006 ല്‍ വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദേഹം പ്രതിപക്ഷ നേതാവായി. പിന്നീട് 2011-ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് 2016 വരെ അദ്ദേഹം മുഖ്യമന്ത്രിയായി. 1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കരുണാകരനോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം രാജിവെയ്ക്കുകയായിരുന്നു. അഭ്യന്തരം, തൊഴില്‍ തുടങ്ങിയ വകുപ്പുകളും ഉമ്മന്‍ ചാണ്ടി കൈകാര്യം ചെയ്തിട്ടുണ്ട്. 

സാധാരണായി പുതുപ്പള്ളിയിലെ സ്വന്തം വീട്ടിലാണ് പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ ആരോഗ്യപരമായ കാരണങ്ങള്‍ കൊച്ചിയിലെ മകളുടെ വീട്ടിലാണ് അദ്ദേഹം ഉള്ളത്. രാജഗിരി ആശുപതിയിലെ ചികിത്സയ്ക്ക്ശേഷം ഈ ആഴ്ച വിദഗ്ദ ചികിത്സയ്ക്കായി ജര്‍മ്മനിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എം പി എന്നിവര്‍ എം പി എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കും.

Contact the author

Christina Kurisingal

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More