മോദിയും ഷായും ആര്‍ എസ് എസിനെ കബളിപ്പിച്ചു; എന്നെ 'ഹരേണ്‍ പാണ്ഡ്യ' ആക്കില്ലെന്ന് കരുതുന്നു - സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. 'മോദിയും അമിത് ഷായും എന്നെ ഒരു 'ഹരേണ്‍ പാണ്ഡ്യ' ആക്കില്ലെന്ന് കരുതുന്നു. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കില്‍ എനിക്ക് എന്റെ സുഹൃത്തുക്കളെ അറിയിക്കണം. എനിക്ക് കിട്ടുന്ന അടികള്‍ക്കൊക്കെ ഞാനും തിരിച്ചടിക്കാറുണ്ടെന്ന് ഓര്‍ക്കുക. രണ്ടുപേരും കൂടി ആര്‍എസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചിരിക്കുകയാണ്' മുന്‍ കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സുബ്രഹ്മണ്യം സ്വാമിയുടെ  ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

2003- ലാണ് ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെടുന്നത്. അഹമ്മദാബാദിലെ ലോ ഗാര്‍ഡന്‍സില്‍ പ്രഭാത സവാരിക്ക് പോയ ഹരേണ്‍ പാണ്ഡ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ഹരേണ്‍ പാണ്ഡ്യ അഭ്യന്തരമന്ത്രിയായിരുന്നു. അദ്ദേഹത്തിനെതിരെ നിരവധി തവണ വധഭീഷണിയുയര്‍ന്നിട്ടും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി അഭ്യന്തര മന്ത്രിക്ക് വേണ്ടത്ര സുരക്ഷയോരുക്കിയിരുന്നില്ലെന്ന് തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള ട്വീറ്റാണ് സുബ്രഹ്മണ്യം സ്വാമി പങ്കുവെച്ചിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ ആരോപിക്കുന്നത്. 

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തെക്കുറിച്ച് മോദിയ്ക്കും അമിത് ഷായ്ക്കും പങ്കുണ്ടോയെന്നാണ് ട്വീറ്റിനടിയില്‍  ഭൂരിഭാഗം ആളുകളും ചോദിച്ചിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും ഇത് അതിരുവിട്ട ട്വീറ്റ് ആണെന്നും ആളുകള്‍ കമന്‍റുകള്‍ ചെയ്യുന്നു.  ചില കമന്‍റുകള്‍ക്ക് മറുപടി പറയാന്‍ സുബ്രഹ്മണ്യം സ്വാമി ശ്രമിച്ചിട്ടുണ്ട്. ഹരേണ്‍ പാണ്ഡ്യയെ ബിജെപിയില്‍ മാത്രം ഒതുക്കിയതിനെക്കുറിച്ചാണ് തന്‍റെ ട്വീറ്റെന്നും അതിനുമറ്റ് മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് സുബ്രഹ്മണ്യം സ്വാമിയുടെ മറുപടി. മോദിയും അമിത് ഷായും തങ്ങളെ വധിക്കാന്‍ പോവുകയാണോയെന്ന ഒരാളുടെ ചോദ്യത്തിന് തങ്ങളുടെ വൃത്തിക്കെട്ട ചിന്താഗതി മാറ്റണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More