തൊഴിലാളിവർഗത്തിന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിജയം; ലുല ഡി സിൽവയ്ക്ക് ആശംസ അറിയിച്ച് രാഹുല്‍ ഗാന്ധി

റിയോഡി ജനീറോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ തീവ്ര വലതുപക്ഷക്കാരനായ ജെയിര്‍ ബോള്‍സനെയെ പരാജയപ്പെടുത്തി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ് ലുലാ ഡിസില്‍വയ്ക്ക് ആശംസയറിച്ച് രാഹുല്‍ ഗാന്ധി. 'ബ്രസീലിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇത് ദരിദ്രരുടെയും തൊഴിലാളിവർഗത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിജയമാണ്. സാമൂഹിക നീതിയുടെ വിജയമാണ്. നിയുക്ത പ്രസിഡന്റ് ലുല ഡി സിൽവയ്ക്ക് ആശംസകൾ' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബ്രസീലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടാണ് ലുലാ ഡിസില്‍വ നേടിയത്. തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡണ്ടുമായ ജെയിര്‍ ബോള്‍സനാരോക്ക് 49. 2 വോട്ടാണ് ലഭിച്ചത്. 

ലുലാ ഡിസില്‍വ ബ്രസീലിന്‍റെ മുന്‍ പ്രസിഡണ്ടാണ്. വളരെയധികം ജനപ്രിയനായിരുന്ന ലുലാ 2002-ലാണ് ആദ്യമായി ബ്രസീലില്‍ അധികാരത്തിലെത്തുന്നത്. 2010 വരെ അധികാരത്തില്‍ തുടര്‍ന്ന ലുലക്കെതിരായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വരികയായിരുന്നു. പിന്നീട് 2018 ല്‍ ലുലയെ ജയിലിലടക്കുകയും ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ വലതുപക്ഷ ജഡ്ജിയായ സെര്‍ജിയോ മോറോ അദ്ദേഹത്തെ അന്യായമായി വിചാരണ ചെയ്തു എന്നതിന്റെ പേരില്‍ ലുലയുടെ ശിക്ഷാവിധികള്‍ റദ്ദാക്കിയതിനാല്‍ 2019 അവസാനത്തോടെയാണ് 580 ദിവസത്തെ ജയില്‍വാസം അവസാനിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വാണിജ്യഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പാക്കാന്‍ ജെയിര്‍ ബോള്‍സനാരോ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ ന്യൂനപക്ഷങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ലുല തന്‍റെ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ മുന്നോട്ടുകൊണ്ടുപോയത്. വലതുപക്ഷ നയങ്ങള്‍ മൂലം ബ്രസീലിന് സംഭവിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന് ലുലാ ഡിസില്‍വ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More