കൊറോണ വൈറസ് പടന്ന് പിടിച്ച സാഹചര്യത്തിൽ ചൈനയിലെ മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ മാറ്റുക. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തി.
അതേസമയം, ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 3 പേരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസവും, രണ്ട് പേര്‍ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയത്. ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.