കളളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ മിടുക്കനല്ലാത്തതിനും ഗ്രീഷ്മ മിടുക്കിയായതിനും കാരണം സ്വത്വമാണ്- അരുണ്‍ കുമാര്‍

തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയെക്കുറിച്ചുളള പൊലീസിന്റെ പ്രതികരണത്തില്‍ വിമര്‍ശനമുന്നയിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവായ സരുണിനെ പൊലീസ് കളളക്കേസില്‍ കുടുക്കിയ സംഭവവുമായി ബന്ധപ്പെടുത്തിയാണ് അരുണ്‍ കുമാറിന്റെ വിമര്‍ശനം. സരുണ്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണെന്നും തോന്നാനുളള കാരണം യുവാവിന്റെ സ്വത്വമാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

'വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പൊലീസ്: 'ഷീ ഈസ് ഫൈന്‍. മിടുക്കിയാണ്. റാങ്ക് ഹോള്‍ഡറാണ്'. അതേസമയം, കാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് കളളക്കേസില്‍ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച്: 'ഹീ ഈസ് എ ക്രിമിനല്‍, കുറ്റവാളിയാണ്. ജയിലിലടയ്‌ക്കേണ്ടവനാണ്'. ഈ സരുണ്‍ പി എസ് സി റാങ്ക് ഹോള്‍ഡറാണ്. മൂന്ന് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ ഭാവി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുളള ഒഴിവ് സമയം ഓട്ടോ ഓടിച്ച് ചിലവ് കണ്ടെത്തുന്നവനാണ്. അവന്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണെന്നും തോന്നാന്‍ ഒറ്റ കാരണമേയുളളു. അത് അവന്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം'-അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഷാരോണ്‍ രാജ് കൊലക്കേസ് അന്വേഷിക്കുന്ന റൂറല്‍ എസ്പി ഡി. ശില്‍പ്പയാണ് ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോള്‍ഡറാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പൊലീസിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പൊലീസ് കുറ്റവാളിയുടെ ജാതിയും മതവും മറ്റും നോക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് റൂറല്‍ എസ്പിയുടെ പരാമര്‍ശം എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More