എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറികിട്ടും - വിനീത് ശ്രീനിവാസന്‍

കൊച്ചി: പുതിയ സിനിമയിലെ കഥാപാത്രമായ അഡ്വ. മുകുന്ദന്‍ ഉണ്ണിയിലൂടെ തനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം മാറികിട്ടുമെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ സ്വാര്‍ഥനായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ പ്രേക്ഷക പ്രതികരണം എന്താണെന്ന് അറിയാന്‍ തനിക്ക് വളരെ ആകാംഷയുണ്ട്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സി'ന്‍റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍. 

സിനിമാ സെറ്റില്‍ വെച്ച് സംവിധായകനുമായി ആശയസംഘട്ടനമുണ്ടായിരുന്നു. എന്നാല്‍ വളരെ സൗഹാര്‍ദപരമായാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടെയും ചിന്താഗതികള്‍ വളരെ വ്യത്യസ്തമായിരുന്നു. അതേസമയം, സംവിധായകന്‍ കൂടിയായ വിനീത് തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ ഡയറക്ടര്‍ അഭിനവ് സുന്ദർ പറഞ്ഞു. വ്യത്യസ്തമായ രീതിയില്‍ പ്രമോഷന്‍ വര്‍ക്കുകള്‍ നടത്തി പ്രേക്ഷക പ്രശംസപിടിച്ചുപറ്റിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ റീലിസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More