അഭിഭാഷകരുടെ മുന്‍പില്‍ വെച്ച് എല്‍ദോസ് മര്‍ദ്ദിച്ചു, വസ്ത്രം വലിച്ചുകീറി; പരാതിക്കാരിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: പീഡനക്കേസില്‍ കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴി പുറത്ത്. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്‍പില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും പരാതിക്കാരി പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കോവളത്തെ പരാതിക്ക് പിന്നിലെ കാരണമെന്ന രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഈ സമയം മൂന്ന് അഭിഭാഷകര്‍ ഒപ്പമുണ്ടായിരുന്നു. രേഖയില്‍ ഒപ്പിട്ടില്ലെങ്കില്‍ തന്‍റെ അമ്മയേയും മകനെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, എല്‍ദോസ് എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എല്‍ദോസിനെതിരായ ബലാത്സംഗകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ദിവസവും രാവിലെ 9 ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍‌കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More