ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ്

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. 'ഗോ ബാക്ക് മോദി' ടാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ദുരന്തബാധിതരെ സന്ദര്‍ശിക്കാനല്ല, ഫോട്ടോഷൂട്ടിനാണ് പ്രധാനമന്ത്രിയെത്തുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നരേന്ദ്രമോദിക്ക് സ്വന്തം സംസ്ഥാനത്തുതന്നെ സ്വാധീനം നഷ്ടമായതിന്റെ തെളിവാണ് ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗായതിലൂടെ വ്യക്തമാവുന്നതെന്നും പ്രതിപക്ഷം പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ഗുജറാത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. വൈകാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗാവും എന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അടിയന്തരമായി നവീകരണം നടത്തിയതും വ്യാപക വിമര്‍ശനത്തിനിടയാക്കി. ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഞായറാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് മോര്‍ബിയില്‍ മച്ചു നദിക്കു കുറുകെയുളള പാലം തകര്‍ന്നത്. അപകടത്തില്‍ 134 പേര്‍ മരിച്ചതായാണ് കണക്ക്. 1877 ല്‍ നിര്‍മ്മിച്ച 233 മീറ്റര്‍ നീളമുളള പാലം ഏഴുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കുശേഷം ഒക്ടോബര്‍ 26-നാണ് വീണ്ടും തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 22 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More
Web Desk 1 day ago
National

'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രം - അനുരാഗ് കശ്യപ്

More
More