സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ

ടോക്കിയോ: ജപ്പാനില്‍ സ്വവര്‍ഗ വിവാഹം അനുവദനീയമല്ലെങ്കിലും സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ മുന്‍സിപ്പാലിറ്റി. തലസ്ഥാനത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്വവർഗ ദമ്പതികൾക്കാണ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നല്‍കുന്നത്. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ടോക്കിയോ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും തങ്ങളെ അംഗീകരിച്ച ഭരണകൂടത്തിന് ഒത്തിരി നന്ദിയെന്നും സര്‍ട്ടിഫിക്കറ്റിനായി പോരാട്ടം നടത്തിയ സൊയോക യമാമോട്ടോ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ ആളുകളോടും ഉദ്യോഗസ്ഥരോടും തങ്ങളെപ്പറ്റി വിശദീകരിക്കേണ്ട അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. എല്ലാ രാജ്യങ്ങളും ക്വീര്‍ സമൂഹത്തെ അംഗീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെ തങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്തുമെന്നും സൊയോക യമാമോട്ടോ കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ പങ്കാളികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലൂടെ വിവാഹത്തിന് ലഭിക്കുന്ന പരിഗണന ലഭിക്കില്ലെങ്കിലും ഭവനം, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിലെ ചില പൊതുസേവനങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച വരെ 137 പേര്‍ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചതായി ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ പറഞ്ഞു. അതേസമയം, ക്വീര്‍ സമൂഹത്തിന് പിന്തുണയുമായി ടോക്കിയോ മെട്രോ പൊളിറ്റനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മഴവില്‍ നിറങ്ങള്‍ നല്‍കുകയും ചെയ്തു. തായ്‌വാന്‍ അടക്കമുള്ള 31 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ടോക്കിയോയിലെ ഷിബുയ ജില്ലയില്‍ 2015-ൽ  സ്വവര്‍ഗ പങ്കാളിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരംഭിച്ചിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിനുശേഷം ജപ്പാനിലെ 200-ലധികം ചെറിയ പ്രാദേശിക അധികാരികൾ സ്വവർഗ പങ്കാളിത്തം അംഗീകരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ ജപ്പാനിലെ എൽജിബിടിക്യു നടത്തിവരുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More