ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നാല് വര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കിംഗ് ഖാന്‍ പഴയ ട്രാക്കിലെത്തിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്‍റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടുത്ത വർഷം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാറൂഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ. എന്നാല്‍ അക്കാലയളവില്‍ ചെയ്ത സിനിമകള്‍ നിരന്തരമായി പരാജയപ്പെട്ടതിനെതുടര്‍ന്ന് ഷാറൂഖ് ഒരു ഇടവേളയെടുക്കുകയായിരുന്നു. 2022ല്‍ 'ബ്രഹ്മാസ്ത്ര', 'ലാല്‍ സിംഗ് ഛദ്ദ', 'റോക്കട്രി: ദി നമ്പി എഫക്ട്' എന്നീ ചിത്രങ്ങളില്‍ ഷാറൂഖ് അതിഥി വേശത്തില്‍ എത്തിയിരുന്നു. ബ്രഹ്മാസ്ത്രയിലെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More