തനിക്കെതിരായ റാഗിങ് പരാതി എസ് എഫ് ഐയുടെ പകപോക്കലെന്ന് അലന്‍ ഷുഹൈബ്

കണ്ണൂര്‍: തനിക്കെതിരായ റാഗിങ് പരാതി എസ് എഫ് ഐയുടെ പകപോക്കലാണെന്ന് അലന്‍ ഷുഹൈബ്. റാഗിങ് ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ ലഭിച്ച ജാമ്യം റദ്ദാക്കുകയാണ് എസ് എഫ് ഐയുടെ ലക്ഷ്യമെന്നും അലന്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ എസ് എഫ് ഐക്കാര്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്നും അലന്‍ ഷുഹൈബ് ആരോപിച്ചു. പാലയാട് ക്യാമ്പസില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അഥിനെ റാഗ് ചെയ്തു എന്നാരോപിച്ചുളള എസ് എഫ് ഐയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസ് അലനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനുശേഷം അലനെ പൊലീസ് വിട്ടയച്ചു. 

'കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. അതിനെ ഞങ്ങള്‍ ചോദ്യംചെയ്യുകയും വലിയ സംഘര്‍ഷത്തിലേക്ക് പ്രശ്നം വഴിമാറുകയും ചെയ്തു. അതിന് പകരംവീട്ടാനാണ് ഇപ്പോള്‍ എസ് എഫ് ഐ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ ലഭിച്ച ജാമ്യം റദ്ദാക്കുകയാണ് എസ് എഫ് ഐയുടെ ലക്ഷ്യം.'-അലന്‍ ഷുഹൈബ് പറഞ്ഞു.  മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്നുരാവിലെയാണ് പാലയാട് ക്യാമ്പസില്‍  പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എസ് എഫ് ഐയുടെ നേതൃത്വത്തിലുളള ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുളള മറ്റൊരു വിഭാഗവും തമ്മിലായിരുന്നു പ്രശ്‌നം. എസ് എഫ് ഐക്കാരായ എല്‍എല്‍ബി വിദ്യാര്‍ത്ഥികളെ അലന്‍ റാഗ് ചെയ്തു എന്നാണ് എസ് എഫ് ഐയുടെ ആരോപണം. അലന്റെ റാഗിങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇരവാദം മുഴക്കി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് അലന്റെയും കൂട്ടരുടെയും ഉദ്ദേശമെന്നും എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More