ട്വിറ്ററിലെ പകുതി ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ പകുതി ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി 3700 പേരെ കമ്പനി ഒഴിവക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പിരിച്ചുവിടുന്നവരുടെ പേരുവിവരങ്ങള്‍ നാളെ പുറത്തുവരും. വര്‍ക്ക് ഫ്രം ഹോമെന്ന ആശയം നടപ്പിലാക്കാനാണ് മസ്ക് ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മസ്ക് നിര്‍ദേശിച്ച പുതിയ മാറ്റങ്ങൾ ട്വിറ്ററില്‍ കൊണ്ടുവരാന്‍ ജോലിയില്‍ കർശനമായ സമയപരിധി പാലിക്കാനും, അധിക മണിക്കൂർ പണിയെടുക്കാനും ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 

ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമെന്നോ, അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ട്വിറ്ററിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ ട്വിറ്ററിലെ അധികാരികളെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതേസമയം, നാലിനൊന്ന് ജീവനക്കാരെയാകും മസ്ക് ആദ്യഘട്ടത്തിൽ പിരിച്ചുവിടുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറെകാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്.  ബില്ല്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പിട്ടത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു. ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതോടെ ഇതുവരെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ സ്വകാര്യകമ്പനിയായി മാറി.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More