തുഷാര്‍ വെളളാപ്പളളി ടിആർഎസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനായി നൂറുകോടിയാണ് ഇയാള്‍ വാഗ്ദാനം ചെയ്തതെന്നും കെ സി ആര്‍ പറഞ്ഞു. ഹൈദരാബാദില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറ ദൃശ്യങ്ങളും തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു.

'തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നൂറുകോടിയാണ് തുഷാര്‍ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. അതിനുളള തെളിവുകളുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ നീക്കത്തിന്റെ പ്രധാന കണ്ണിയാണ് തുഷാര്‍ വെളളാപ്പളളി. തെലങ്കാനയിലെയും ആന്ധ്രയിലെയും രാജസ്ഥാനിലെയും ഡല്‍ഹിയിലെയും സര്‍ക്കാരുകളെ അട്ടിമറിക്കുകയായിരുന്നു ബിജെപിയുടെ പദ്ധതി. ടി ആര്‍എസിന്റെ നാല് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനായിരുന്നു അവരുടെ നീക്കം. അതിനായി നാല് ബ്രോക്കര്‍മാരെയും ബിജെപി നിയമിച്ചു. അവരില്‍ ഒരാളാണ് തുഷാര്‍'- കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി രാജ്യത്ത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും എങ്ങനെയാണ് അവര്‍ ഭരണം പിടിക്കുന്നതെന്നും ജനങ്ങള്‍ മനസിലാക്കണമെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ബിജെപി ഏജന്റുമാരുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും വിവിധ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്കും ഈ തെളിവുകള്‍ അയച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 1 day ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More