ഝാര്‍ഖണ്ഡില്‍ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

ഝാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്. എംഎൽഎമാരായ കുമാർ ജയമംഗല് സിംഗ്, പ്രദീപ് യാദവ് എന്നിവരുടെയും ബന്ധുക്കളുടെയും സുഹൃത്തക്കളുടെയും വീടുകളിലാണ് പരിശോധന. അനധികൃത ഖനന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. എട്ട് വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ എം എല്‍ എമാരുടെ വീട്ടിലെത്തിയത്. ഇ ഡിയെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെയുള്ള ഈ നീക്കം.

അതേസമയം, കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഹേമന്ദ് സോറന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു. തനിക്ക് നോട്ടീസ് അയച്ചതിനുപിന്നാലെ ഇ ഡി ഓഫീസിന് മുന്‍പില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഝാര്‍ഖണ്ഡിലെ ജനങ്ങളെ ഇ ഡിയും കേന്ദ്രസര്‍ക്കാരും ഭയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വരുന്ന തെരഞ്ഞെടുപ്പോടുകൂടി സംസ്ഥാനത്ത് ബിജെപി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏത് ഘട്ടത്തിലും സംസ്ഥാനം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മുന്നണിക്കുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ ഡി എക്ക് 30 എം എല്‍ എമാരാണുള്ളത്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More