മുഖ്യമന്ത്രിക്ക് മാത്രമാണ് കേരളത്തില്‍ വില കുറയുന്നത്- കെ സുധാകരന്‍

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ എന്തിനെങ്കിലും വില കുറയുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്കിടയിലെ മുഖ്യമന്ത്രിയുടെ വില മാത്രമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണം മകള്‍ക്കും കുടുംബത്തിനുംവേണ്ടി മാത്രമായി ചുരുങ്ങിയെന്നും അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കെ സുധാകരന്‍ പറഞ്ഞു. വിലക്കയറ്റത്തിനും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരായ കെപിസിസിയുടെ പൗരവിചാരണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിലക്കയറ്റം നിയന്ത്രിക്കാനുളള ഇടപെടലുകളൊന്നും സര്‍ക്കാര്‍ നടത്തുന്നില്ല. ഇനി പട്ടിണി കിടക്കാമെന്ന് വച്ചാല്‍ സുരക്ഷിതമായും സമാധാനമായും കിടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ വാഹനത്തിലെത്തിയാണ് കുറ്റവാളികള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത്. അഴിമതി ആരോപണങ്ങളോട് മറുപടി പറയാത്ത മുഖ്യമന്ത്രി അഭിമാനമുണ്ടെങ്കില്‍ സ്വപ്‌നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ കേസ് കൊടുക്കാനെങ്കിലും തയാറാകണം'-കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ കെ പി സി സി തീരുമാനിച്ചു.നവംബര്‍ ഇരുപതുമുതല്‍ 30 വരെയുളള തിയതിയിലായിരിക്കും വാഹന ജാഥ നടത്തുക. മൂന്നാം ഘട്ടത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി 'സെക്രട്ടറിയേറ്റ് വളയല്‍' സമരം നടത്തുമെന്നും കെ പി സി സി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More