സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ചുകൊണ്ടാണ് സുധാകരന്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. സ്വർണ്ണക്കടത്തിൽ ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നുമാണ് സുധാകരൻ പറഞ്ഞത്. പിരിച്ചുവിടൽ നടപടിയില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവ് ഇടാനെങ്കിലും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണം. ബിജെപി വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കെപിസിസി പ്രസിഡന്റ്‌ തന്നെ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ച്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട്‌ എസ്‌ ആര്‍ ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച്‌ പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന്‌ കുഴലൂത്ത്‌ നടത്തുകയാണ്‌ കെപിസിസി പ്രസിഡന്റ്‌. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണ്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Editorial

'ജലീലിക്കാ, ഇങ്ങക്ക് കൂട്ടിയാ കൂടൂല, അതിന് ഇച്ചിരി കൂടെ മൂക്കണം'- പി കെ ഫിറോസ്

More
More
Web Desk 1 year ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 1 year ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 1 year ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 1 year ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More