ഹിറ്റ് സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല മോഹന്‍ലാല്‍ -ജിത്തു ജോസഫ്

കൊച്ചി: ഹിറ്റ് സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല മോഹന്‍ലാല്‍ എന്ന് സംവിധായകന്‍ ജിത്തു ജോസഫ്. സിനിമകള്‍ പരാജയപ്പെടുന്ന സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റുകള്‍ കൊടുക്കാറുണ്ടെന്നും കഥയ്ക്കാണ് മോഹന്‍ലാല്‍ പ്രാധാന്യം നല്‍കുന്നതെന്നും ജിത്തു ജോസഫ് പറഞ്ഞു. മികച്ച കഥയാണെങ്കില്‍ ബോക്സ് ഓഫിസ് കളക്ഷനൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നതെന്നും ജിത്തു ജോസഫ് 'കൗമുദി മൂവിസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍' സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

മലയാള സിനിമയിലെ മികച്ച കോമ്പിനേഷനായാണ് മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടിനെ സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. മലയാള സിനിമയിലെ ആദ്യ അമ്പത് കോടി കളക്ഷന്‍ ഇരുവരും ഒന്നിച്ച 'ദൃശ്യ'മായിരുന്നു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസിനെത്തി. 'ട്വല്‍ത്ത് മാനി'ലൂടെ ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോള്‍ 'റാം' ആണ് ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം. ഈ സിനിമയും ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതേസമയം, അസിഫ് അലി നായകനായി എത്തിയ കൂമന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കുന്നതില്‍ ജിത്തു ജോസഫിന് പ്രത്യേക കഴിവാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ആസിഫ് അലിയുടെ ഗംഭീര തിരിച്ചുവരവാണ് കൂമനിലൂടെ കാണാന്‍ സാധിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിപിഒ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍, മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയുടെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഒരു നാട്ടിൻപുറത്ത് നടക്കുന്ന മോഷണപരമ്പരയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം, നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോല്‍, റിയാസ് നർമ്മകല, ജയിംസ് ഏലിയ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More