ഹൈദരാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. മേഡക് ജില്ലയിലെ അല്ലാദുര്ഗില്വെച്ചാണ് മുന്‍ ആം ആദ്മി നേതാവുകൂടിയായ പ്രശാന്ത് ഭൂഷണ് പദയാത്രയില്‍ അണിചേര്‍ന്നത്. മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും പ്രശാന്ത് ഭൂഷനൊപ്പം യാത്രയില്‍ പങ്കെടുത്തു. നേരത്തെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നതാണെന്നും അത് ഇന്ത്യയില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാം എന്നുമാണ് പ്രശാന്ത് പറഞ്ഞത്. അതിനുപിന്നാലെയാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒക്ടോബര്‍ 23-ന് തെലങ്കാനയില്‍ പ്രവേശിച്ച യാത്ര പതിനൊന്ന് ദിവസമാണ് സംസ്ഥാനത്ത് പര്യടനം നടത്തുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര അറുപത് ദിവസം പിന്നിട്ടു. അറുപത് ദിവസത്തിനുളളില്‍ 1500 കിലോമീറ്ററും അഞ്ച് സംസ്ഥാനങ്ങളുമാണ് രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്ര സംഘവും നടന്നെത്തിയത്. നവംബര്‍ ഏഴിന് യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. കടന്നുവന്ന സംസ്ഥാനങ്ങളിലെല്ലാം ഭാരത് ജോഡോ യാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. വന്‍ ജനപങ്കാളിത്തമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയിലുടനീളമുളളത്.