ശ്രീനിവാസന്‍ വീണ്ടും തിരിച്ചെത്തുന്നു; അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമയാണെന്ന് വിനീത്

കൊച്ചി: ആരോഗ്യപ്രശ്നങ്ങള്‍ മൂലം സിനിമയില്‍ നിന്നും മാറി നിന്ന ശ്രീനിവാസന്‍ തിരിച്ചെത്തുന്നു. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന 'കുറുക്കൻ' എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. സിനിമയുടെ പൂജയ്ക്ക് ശ്രീനിവാസന്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ശ്രീനിവാസന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, അഭിനയത്തോടൊപ്പം പുതിയ സിനിമയ്ക്കായി അദ്ദേഹം തിരക്കഥ എഴുതുന്നതായും സൂചനയുണ്ട്. ശ്രീനിവാസന്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ അച്ഛന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. സിനിമ നേരത്തെ തുടങ്ങാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ രോഗം ഭേദമാകുന്നതുവരെ കാത്തിരിക്കാന്‍ മറ്റ് അഭിനേതാക്കള്‍ തയ്യാറായിരുന്നു. അത് അച്ഛന് നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നു. സിനിമ തുടങ്ങുമ്പോള്‍ അദ്ദേഹം കുറച്ചുകൂടി ആക്ടിവാകുമെന്നാണ് കരുതുന്നത്. അച്ഛനുള്ള ഏറ്റവും നല്ല മരുന്ന് സിനിമ തന്നെയാണ്. അദ്ദേഹം പുതിയ സിനിമയിലെ ഡയലോഗുകളെല്ലാം പഠിക്കാനുള്ള ശ്രമത്തിലാണ്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും ഈ സിനിമയില്‍ അച്ഛന്‍ അവതരിപ്പിക്കുക - വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More