'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍' ; മീഡിയാ വണ്ണിനെയും കൈരളിയെയും വാര്‍ത്താസമ്മേളനത്തില്‍നിന്ന് പുറത്താക്കി ഗവര്‍ണര്‍

കൊച്ചി: മാധ്യമങ്ങളോട് 'കടക്ക് പുറത്തെ'ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മീഡിയാ വണ്‍, കൈരളീ എന്നീ ചാനലുകളോട് താന്‍ സംസാരിക്കില്ലെന്നും ചാനലിന്റെ പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മീഡിയാ വണ്ണും കൈരളിയും തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തുകയാണെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. രണ്ട് ചാനലുകളുടെയും പ്രതിനിധികളെ ഇറക്കിവിട്ടതിനുശേഷമാണ് ഗവര്‍ണര്‍ മറ്റ് മാധ്യമങ്ങളോട് സംസാരിച്ചത്. വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. 

'മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി  അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. കൈരളിയില്‍നിന്നും മീഡിയാ വണ്ണില്‍നിന്നും ഉളള ഒരാളോടും ഞാന്‍ സംസാരിക്കില്ല. നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍'-എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയതെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുതയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് താങ്കളുടെ അഭിപ്രായമാണ് എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

രാജ്ഭവനില്‍നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്താസമ്മേളനത്തിന് എത്തിയത് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയാ വണ്‍ എന്നീ ചാനലുകള്‍ കേഡര്‍ മാധ്യമങ്ങളാണെന്ന് ആരോപിച്ച് നേരത്തെയും ഗവര്‍ണര്‍ ഈ മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിലക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More