മോര്‍ബി ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ബംഗളുരു: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 138 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോര്‍ബി ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതിന്റെ പോലും ക്രെഡിറ്റെടുക്കാറുളള മോദി മോര്‍ബി പാലം തകര്‍ന്ന് 138 പേര്‍ മരിച്ചതിന്റെ ക്രെഡിറ്റ് കൂടെ എടുക്കണമെന്നും ബിജെപി രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്. അദ്ദേഹത്തിന്റെ ഐശ്വര്യമാണോ എന്നറിയില്ല. ഉദ്ഘാടനം കഴിഞ്ഞ് 5 ദിവസത്തിനുളളില്‍ പാലം തകര്‍ന്നുവീണു. 138 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനെല്ലാം ഉത്തരവാദികളാരാണ്? ആരെങ്കിലും രാജിവെച്ചതായി അറിയാമോ? പ്രധാനമന്ത്രി രാജിവെച്ചോ?'-മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പശ്ചിമ ബംഗാളില്‍ സമാനമായ ഒരു അപകടമുണ്ടായപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ തിന്മകള്‍ക്കെതിരെ ദൈവകോപമുണ്ടായതാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അപ്പോള്‍ ഗുജറാത്തിലുണ്ടായതും ദൈവകോപമാണോ?  വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുപകരം അദ്ദേഹം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ ഗുഹകളില്‍ കയറി പ്രാര്‍ത്ഥിക്കുകയോ ആണ് ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്. പക്ഷേ രാജ്യത്ത് വിശന്നിരിക്കുന്നവന് ഭക്ഷണം ലഭിക്കണം. പണപ്പെരുപ്പം നിയന്ത്രിക്കുകയും തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കുകയും വേണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More
National Desk 6 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 7 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More