എസ് എ ടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് താന്‍ എഴുതിയതാണെന്ന് ഡി ആര്‍ അനില്‍

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് തന്റേതാണെന്ന് സമ്മതിച്ച് നഗരസഭാ പാര്‍ലമെന്ററി സെക്രട്ടറി ഡി ആര്‍ അനില്‍. പുറത്തുവന്നത് താന്‍ എഴുതിയ കത്താണെന്നും എഴുതിക്കഴിഞ്ഞതിനുശേഷം അത് ശരിയല്ലെന്ന് തോന്നിയതിനാല്‍ ജില്ലാ സെക്രട്ടറിക്ക് അയച്ചില്ലെന്നും ഡി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും കുടുംബശ്രീക്ക് സഹായം ലഭിക്കുമോ എന്നറിയാനാണ് കത്തെഴുതിയതെന്നും ഡി ആര്‍ അനില്‍ പറഞ്ഞു.

'പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. കത്ത് എഴുതിയപ്പോള്‍തന്നെ എനിക്ക് തോന്നിയതാണ് അത് ശരിയല്ല എന്ന്. അതുകൊണ്ട് അയച്ചില്ല. കത്ത് പ്രചരിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും. മേയര്‍ എഴുതിയ കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിജസ്ഥിതി വഴിയെ അറിയാം'-ഡി ആര്‍ അനില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് 295 ഒഴിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത്. അതിനുപിന്നാലെയാണ് എസ് എ ടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് ഡി ആര്‍ അനില്‍ പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More