ഇത് ക്രൂരതയാണ്; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ ഗാനം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

കൊച്ചി: വ്യത്യസ്തമായ പ്രമോഷന്‍ രീതികൊണ്ട് വേറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മുകുന്ദന്‍ ഉണ്ണി അസോസയേറ്റ്. വിനീത് ശ്രീനിവാസന്‍ നയകനായെത്തുന്ന സിനിമയിലെ പാട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസനാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പാട്ട് പങ്കുവെച്ചിരിക്കുന്നത്." അഡ്വ.മുകുന്ദനുണ്ണി ഇപ്പോള്‍ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത' എന്ന് കുറിച്ചുകൊണ്ടാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. മറ്റ് പല സിനിമകളിലെയും പാട്ട് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മുകുന്ദന്‍ ഉണ്ണി അസോസയേറ്റിലെ ഗാനം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരമായ വീഡിയോ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'അഡ്വ. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് സിനിമയുടെ പ്രമോഷന് വളരെ വ്യത്യസ്തമായ രീതിയാണ് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യം സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും വിനീത് ശ്രീനിവാസന്‍റെ പുതിയ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ വന്‍ വൈറലായിരുന്നു. അതിനുപിന്നാലെ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം' എന്ന ക്യാപ്ഷന്‍ നല്‍കി ഫേസ്ബുക്കില്‍ അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന പ്രൊഫൈലില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. സിനിമയുടെ ട്രെയിലര്‍ അനൗൺസ്മെന്‍റും വ്യത്യസ്തമായിരുന്നു. ഇവയെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 11 -നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More