ജയ ജയ ജയ ജയഹേ; കേരളത്തില്‍ നിന്ന് മാത്രം നേടിയത് 15 കോടി

കൊച്ചി: ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ ജയ ജയ ജയഹേ കേരളത്തില്‍ നിന്നും മാത്രം നേടിയത് 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്‌. പടം റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് മികച്ച കളക്ഷന്‍ നേടിയിരിക്കുന്നത്. ആഗോള തലത്തില്‍ ഇതുവരെ 20.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാത്രം മൂന്ന് ദിവസംകൊണ്ട് ചിത്രം കളക്ട് ചെയ്തത് 59 ലക്ഷം രൂപയാണ്. മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോര്‍ട്ട്‌.150 സ്ക്രീനുകളിലാണ് ആദ്യം സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയ്ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതോടെ 180 സ്ക്രീനുകളിലാണ് ജയ ജയ ജയ ജയഹേ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ശരത് സഭ, ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിളള തുടങ്ങിയവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിൻറെ ട്രെയ്‌ലറും  ടീസറും ഒക്കെ വൻ ശ്രദ്ധ നേടിയിരുന്നു. വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് 'ജയ ജയ ജയ ജയ ഹേ' നിര്‍മ്മിച്ചത്. 

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More