ആര്യ രാജേന്ദ്രന്‍ രാജിവെക്കണം; മാപ്പ് മതിയെന്ന സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വെക്കേണ്ടതില്ല, മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയര്‍ രാജിവെക്കണമെന്നാണ് കെ പി സി സി പൊതുവായി സ്വീകരിച്ച നിലപാട്. കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യു ഡി എഫും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കെ പി സി സി പ്രസിഡന്‍റിന്‍റെ വ്യത്യസ്ത അഭിപ്രായപ്രകടനം. ഇതോടെയാണ് സുധാകരനെ തള്ളി സതീശന്‍ രംഗത്തെത്തിയത്. മേയര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ യു ഡി എഫിന് വിശ്വാസമില്ല. ആര്യയെ മുന്‍ നിര്‍ത്തി സിപിഎം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. കേസിനെ ന്യായികരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. കത്ത് എഴുതിയത് സിപിഎം നേതാക്കളാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പുപറഞ്ഞാല്‍ മതിയെന്നാണ് കെ സുധാകരന്‍ ഇന്ന് രാവിലെ പറഞ്ഞത്. ആര്യയ്ക്ക് ചെറിയ പ്രായമാണെന്നും പൊതുമാപ്പ് പറയുന്നത് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനേക്കാള്‍ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞു. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ സിപിഎം നേതൃത്വം തയാറാവണം. ആര്യാ രാജേന്ദ്രന്‍ മാപ്പുപറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാം. മാപ്പുപറഞ്ഞാല്‍ കോണ്‍ഗ്രസ് അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More