പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നു- നടി രശ്മിക മന്ദാന

ബംഗളുരു: സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കുമെതിരെ നടി രശ്മിക മന്ദാന. താന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുന്നത് ഹൃദയം തകര്‍ക്കുന്നുവെന്നും പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുളള വാര്‍ത്തകളും ട്രോളുകളും തന്റെ ബന്ധങ്ങള്‍ തകരാന്‍പോലും കാരണമാകുന്നുവെന്നും രശ്മിക പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.

'കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിനെ അഭിസംബോധന ചെയ്യാന്‍ സമയമായി എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഞാന്‍ എനിക്കുവേണ്ടിയാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇത് ചെയ്യേണ്ടിയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചതുമുതല്‍ ഒരുപാട് ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടിവന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരാളല്ല ഞാനെന്ന് എനിക്കറിയാം. എല്ലാവരും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചെയ്യുന്ന ജോലിയില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എനിക്കും നിങ്ങള്‍ക്കും അഭിമാനമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ പറയാത്ത കാര്യങ്ങളുടെമേല്‍ പരിഹസിക്കപ്പെടുന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു'- രശ്മിക പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്കെതിരെ തന്നെ തിരിയുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുളള എന്റെ ബന്ധങ്ങളെ മോശമായി ബാധിക്കുന്നു. വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം അത് എന്നെ മികച്ചതാക്കാന്‍ സഹായിക്കും. എന്നാല്‍ നിഷേധാത്മകതയും വിദ്വേഷവുംകൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? എന്നോട് ഇതെല്ലാം അവഗണിക്കാനാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അവഗണിക്കുംതോറും അത് കൂടുതല്‍ വഷളാവുകയാണ്. എല്ലാവരോടും സ്‌നേഹം മാത്രമേയുളളു'- രശ്മിക മന്ദാന കൂട്ടിച്ചേര്‍ത്തു. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More