കൊവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ നാല് മെഡിക്കല്‍ കോളേജുകളില്‍ കൂടി കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ സജ്ജമാക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംഐര്‍ അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി  ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ്-19 പരോശോധനക്കുള്ള സൗകര്യമുള്ള  സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 11 ആയി.

എന്‍ ഐ വി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോഡ് സെന്റര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് കൊവിഡ് 19 പരിശോധന നടത്തി വരുന്നത്.


Contact the author

News Desk

Recent Posts

National Desk 16 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
Web Desk 19 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
Web Desk 21 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

More
More
Web Desk 2 days ago
Keralam

'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

More
More