ചാള്‍സ് രാജാവിനുനേരെ മുട്ടയേറ്; ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: ചാള്‍സ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരേ മുട്ടയേറ്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് രാജാവിനുനേരെ മുട്ടയേറുണ്ടായത്. നഗരത്തിലെ ഭരണാധികാരികള്‍ രാജാവിന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കുന്നതിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍നിന്ന് മൂന്ന് മുട്ടകള്‍ രാജാവിനുനേരേ എറിഞ്ഞത്. ഒരു മുട്ടയും രാജാവിന്റെ ദേഹത്ത് വീണില്ല. അദ്ദേഹത്തെയും പത്നി കാമിലയെയും പെട്ടന്നുതന്നെ സ്ഥലത്തുനിന്നും മാറ്റി.

ചാള്‍സ് രാജാവിനുനേരേ മുട്ടയേറ് നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുട്ടയേറ് നടക്കുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ചാള്‍സ് മൂന്നാമന്‍ അടുത്തുളളവരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അതേസമയം, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച ഇരുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നാണ് വിവരം. അടിമകളുടെ ചോരയ്ക്കുമുകളിലാണ് ബ്രിട്ടണ്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവ് മുട്ടയെറിഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിനാണ്  ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ രാജാവായി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷമാണ് കിരീടധാരണം നടക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More