മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്ത് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തുളള നേതാക്കള്‍ സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ് എന്ന് പറഞ്ഞായിരുന്നു രാഹുല്‍ മൈക്ക് ഓഫ് ചെയ്തത്. പിന്നീട് രാഹുല്‍ സംസാരിച്ചത് കേള്‍ക്കാന്‍ സാധിച്ചില്ല. അല്‍പ്പസമയത്തിനകം മൈക്ക് ഓണ്‍ ചെയ്ത് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
'ഇവിടെ മൈക്കിന്റെ കണ്ട്രോള് എന്റെ കയ്യിലാണ്. പക്ഷേ, പാര്‍ലമെന്റില്‍ സംസാരം തുടങ്ങി രണ്ട് മിനിറ്റിനുളളില്‍ അവര്‍ മൈക്ക് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ചാല്‍ മൈക്ക് ഓഫ്. ചൈനീസ് സൈന്യം ഇന്ത്യയുടെ മണ്ണ് പിടിച്ചെടുത്തതിനെക്കുറിച്ച് പറഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യും. നാലുമാസം ട്രെയിനിംഗ് തരും. നാലുവര്‍ഷം സേനയില്‍ ജോലി ചെയ്ത് തിരികെ വീട്ടിലേക്ക് പോകണം. അതിനെക്കുറിച്ച് സംസാരിച്ചാലും മൈക്ക് ഓഫ്. നമുക്ക് എന്തും പറയാന്‍ പറ്റും. പക്ഷേ മറ്റുളളവര്‍ക്ക് അത് കേള്‍ക്കാനാവില്ല'-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്ത് ഇത്തരമൊരു സാഹചര്യമുളളതിനാലാണ് ഭാരത് ജോഡോ യാത്രയുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കുമ്പോള്‍ രാജ്യത്തെ മാധ്യമങ്ങളും അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.