കൊച്ചി: മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. നിഷാം ബഷീര്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് സിനിമ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. നവംബര്‍ 11ന് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. ഒ ടി ടി റിലീസിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി അഭിനയിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെയും മമ്മൂട്ടിയുടെ ലൂക്ക് എന്ന കഥാപാത്രത്തിന്റെയും മുഖമൂടിയുള്ള ചിത്രങ്ങളാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ച സിനിമ കൂടിയാണ് റോഷാക്ക്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തിൽ 250 സ്ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 5 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.