ആര്‍ എസ് എസിന്‍റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത് - എം എ ബേബി

ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്, വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ്. സോഷ്യൽ മീഡിയയിൽ നുരയുന്ന ചില ആർഎസ്എസുകാർ മാത്രം പറയുന്ന അവാസ്തവങ്ങളാണ് അതേ നിലയിലേക്ക് തരം താണുകൊണ്ട് കേരള ഗവർണർ ഉയർത്തുന്നത്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളെ പുതിയൊരു താഴ്ചയിലേക്ക് വലിച്ചിടുകയാണ് ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ.

കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.

ഇന്ത്യയെ ഏകാധിപത്യഅധികാരത്തിനു കീഴിൽ കൊണ്ടുവന്ന്, ഇന്ത്യൻ യൂണിയൻ എന്ന് ഭരണഘടനയിൽ പറയുന്ന ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത തകർക്കുന്നത് ആർഎസ്എസിൻറെ ഫാസിസ്റ്റ്പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയുടെ സംസ്കാര, ഭാഷാ, രാഷ്ട്രീയവൈവിധ്യങ്ങളെ ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഇന്ത്യൻ യൂണിയനുള്ളിൽ , ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങൾ എന്ന കാഴ്ചപ്പാട് അവരുടെ ബ്രാഹ്മണിക്കൽ രാഷ്ട്രീയവിശ്വാസത്തിന് വിരുദ്ധമാണ്.

കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡെൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം. 

ഗവർണറെ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു.

കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ, ഒരു ഗവർണർ സർക്കാർ പോരല്ല. മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണ്. നമ്മുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും രാഷ്ട്രീയപാരമ്പര്യവും സംസ്ഥാനാധികാരങ്ങളും സംരക്ഷിക്കാനായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More