തിരുവനന്തപുരം: മൗലാന അബുല്‍ കലാം ആസാദ് അനുസ്മരണ യോഗത്തിന് വിലക്കേര്‍പ്പെടുത്തി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്. ആസാദിന്റെ ജന്മദിനത്തിന്റെ ഭാഗമായി നടത്താനിരുന്ന മതമൈത്രി സംഗമത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. പരിപാടി മാറ്റിവെക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടി മാറ്റിവെച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഇന്ന് വൈകുന്നേരം 4 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എ കെ ആന്റണിയെ കൂടാതെ, സ്വാമി ഗുരുരത്നം ജ്ഞാന തപസി, ഡോ.വി.പി സുഹൈബ് മൗലവി തുടങ്ങിയ നിരവധിയാളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതിന് വിശദീകരണവുമായി കെ പി സി സി രംഗത്തെത്തിയിട്ടുണ്ട്. സംഘടനയില്‍ ആഭ്യന്തര പ്രശ്നമുള്ളതിനാലാണ് പരിപാടി മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്കിയാതെന്നാണ് കെ പി സി സിയുടെ വിശദീകരണം. സംഘടനയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചത്തിനുശേഷം പരിപാടികള്‍ നടത്തിയാല്‍ മതിയെന്നാണ് കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് നല്കിയ നിര്‍ദ്ദേശമെന്നും കെ പി സി സി അറിയിച്ചു.