കൊച്ചി: ബോഡി ഷെയ്മിങ്ങിന്‍റെ ഭയാനകമായ വേര്‍ഷനാണ് താന്‍ അനുഭവിക്കുന്നതെന്ന് നടി ഹണി റോസ്. ആദ്യമൊക്കെ ഇത്തരം രീതിയിലുള്ള മെസ്സേജുകള്‍ തന്നെ ആലോസരപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചെറിയ ഒരു വിഭാഗം ആളുകളാണ് ഇത്തരം മോശം രീതിയില്‍ ബോഡി ഷെയ്മിങ്ങ് നടത്തുന്നത്. ഇതൊന്നും സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതല്ല. എല്ലാം മുന്‍പിലേക്ക് വരുന്നതാണ്. ഇത്തരം മോശം രീതിയില്‍ വാര്‍ത്തകളും കമന്‍റുകളും എഴുതുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ രീതിയിലാണ് അവര്‍ സന്തോഷിക്കുന്നതില്‍ അത് തുടരട്ടെ. ഇതൊക്കെ അവസാനിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. പക്ഷെ തനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ബോഡി ഷെയിമിങ്ങിന്റെ അങ്ങേയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആളുകള്‍ക്ക് സ്വയം ബോധ്യമുണ്ടായി ഇത്തരം രീതികളില്‍ നിന്നും മാറണമെന്നും തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ചില പ്രമുഖരായ വ്യക്തികളെ വലിച്ചിഴയ്ക്കുന്നത് വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ്, കനല്‍, അവളുടെ രാവുകള്‍, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് ഹണി റോസ് കൈകാര്യം ചെയ്തത്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ മോണ്‍സ്റ്ററില്‍ ഹണി റോസ് കൈകാര്യം ചെയ്ത വേഷം മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി റോസിന്‍റെ കരിയറിലെ മികച്ച കഥാപാത്രമാണിതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.