'ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്' - കെ സുരേന്ദ്രനെതിരെ സന്ദീപാനന്ദ ഗിരി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും സുരേന്ദ്രന്‍ കാണിക്കണം. പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു. ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്? ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും. At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും ... പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്? “പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”

Contact the author

Web Desk

Recent Posts

Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 3 weeks ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 1 month ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More
Web Desk 1 month ago
Social Post

മോദി കണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടല്ല, പുറത്തുളള ഭംഗി മാത്രം- ഐഷ സുല്‍ത്താന

More
More
Web Desk 1 month ago
Social Post

എന്താണ് കൊറിയന്‍ തരംഗം?

More
More
Web Desk 2 months ago
Social Post

ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ മുസ്ലീം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണം- ഹമീദ് ഫൈസി അമ്പലക്കടവ്

More
More