ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബായ ലിവര്‍പൂള്‍ എഫ് സിയെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംബാനി ആരാഞ്ഞുവെന്ന് ഇംഗ്ലീഷ് മാധ്യമാമായ 'ദി മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി.
നിലവില്‍ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ആണ് ക്ലബിന്റെ ഉടമസ്ഥര്‍. 2021ന്റെ ആരംഭത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ ഉടമസ്ഥതയിലുള്ള റെഡ്ബേഡ് കാപിറ്റൽ എഫ്.എസ്.ജിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. തുടര്‍ന്നും ഉടമസ്ഥാവകാശം വിട്ടുനല്‍കാതെ ഷെയര്‍ മാത്രമാണോ വില്‍ക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
19 തവണ ലീഗ് കിരീടവും എട്ട് തവണ എഫ് എ കപ്പും ആറ് തവണ യൂറോപ്യന്‍ കിരീടവും മൂന്ന് തവണ യുവേഫ യൂറോപ്പ ലീഗും ഒരു തവണ ഫിഫ ക്ലബ് ലോകകപ്പും നേടിയ ചരിത്രമുള്ള ലിവർപൂൾ യൂറോപ്പിലെ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ്. കായിക പ്രേമിയായ മുകേഷ് അംബാനിക്ക് മിഡില്‍ ഈസ്റ്റ്, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള വമ്പന്മാരുമായാണ് ലിവര്‍പൂള്‍ എഫ് സിയെ സ്വന്തമാക്കാന്‍ മത്സരിക്കേണ്ടത്. ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് ( I P L ) ട്വന്റി-20 ക്രിക്കറ്റ് ക്ലബ്ബായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ് മുകേഷ് അംബാനി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( I S L ) ഫുട്ബോളിലും മുകേഷ് അംബാനിക്ക് കാര്യമായ മുതല്‍ മുടക്കുണ്ട്.