തിരുവനന്തപുരം: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായതിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി പിണറായി വിജയന്‍. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നായനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്. എന്നാല്‍ കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡാണ് പിണറായി വിജയന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇ കെ നായനാര്‍ 10 വര്‍ഷവും 353 വര്‍ഷവുമാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയാണെന്ന നേട്ടം സി അച്യുതമേനോന്‍ കൈവരിക്കുന്നത് ഒറ്റ മന്ത്രിസഭാ കാലഘട്ടത്തിലാണ്. അടിയന്തിരാവസ്ഥാ കാലഘട്ടത്തിലാണ് അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തും. എന്നാല്‍ രണ്ട് തവണയും തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.