ഖാര്‍ഗെ സജീവമാകുന്നു; ടാസ്ക് ഫോഴ്സ് യോഗങ്ങള്‍ തുടങ്ങി

ഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സജീവ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്നു. 2024 ലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നേതൃത്വം  നല്‍കാനുമാണ് 'ടാസ്ക് ഫോഴ്സ് 2024' രൂപീകരിച്ചത്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിനുശേഷം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് 'ടാസ്ക് ഫോഴ്സ് യോഗം വിളിച്ചുചേര്‍ത്തത്. 

ടാസ്‌ക് ഫോഴ്‌സിലെ ഓരോ അംഗത്തിനും ഓര്‍ഗനൈസേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, മീഡിയ, ഔട്ട്‌റീച്ച്, ഫിനാന്‍സ്, ഇലക്ഷന്‍ മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകള്‍ നല്‍കാനാണ് പുതിയ പ്രസിഡണ്ടിന്റെ ആലോചന. പി. ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേഷ്, കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ഗാന്ധി, സുനില്‍ കനുഗോലു തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് ടാസ്ക് ഫോഴ്സിലെ അംഗങ്ങള്‍. ഈ കമ്മിറ്റിക്ക് കീഴില്‍ പുതിയ സബ്‌ കമ്മിറ്റികള്‍ ഉടന്‍ വരും. പൊതുവില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന്റെയും ചിട്ടയായ പ്രവത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന്റെയും ആവേശത്തിലാണ് മുതിന്ന നേതാക്കളടക്കമുള്ള കോണ്‍ഗ്രസ് ക്യാമ്പ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകള്‍ തയാറെപ്പുകളുടെ ഫലപരിശോധനയ്ക്കായി ഉപയോഗിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്കും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ ശക്തമായി രംഗത്തുവരാനുള്ള തന്ത്രങ്ങള്‍ക്കാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ രൂപം നല്‍കുന്നത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More