അല്‍ഫോണ്‍സ് പുത്രന്‍ മുഴുവന്‍ സമയം ചെലവഴിക്കുന്നത് ഗോള്‍ഡിന്‍റെ പെര്‍ഫെക്ഷന് വേണ്ടി - ഷറഫുദ്ദീന്‍

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്നത് ഗോള്‍ഡ് സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടിയാണെന്ന് നടന്‍ ഷറഫുദ്ദീന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനോടകം നിരവധി തവണ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നെങ്കിലും പലകാരണങ്ങള്‍ കൊണ്ട് മാറ്റിവെക്കുകയായിരുന്നു. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്തു എന്നതിലല്ല, ഇപ്പോള്‍ അയാള്‍ ചെയ്യുന്നു എന്നതാണ് ഇന്ററസ്റ്റിംഗ്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഷറഫുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ വളരെ നല്ല സുഹൃത്തും മെന്‍ററുമാണ്. ഈ സിനിമയില്‍ വളരെ ചെറിയ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിലെ സിനിമയിലെ നിരവധിപേര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വളരെ രസകരമായ സിനിമയായിരിക്കും ഇത്. റിലീസ് സംബന്ധിച്ച കാര്യങ്ങളൊന്നും അല്‍ഫോന്‍സിനോട് ചോദിക്കാറില്ല. എല്ലാവരും ഇക്കാര്യമാണ് ചോദിക്കുന്നത്. സുഹൃത്തുകള്‍ കൂടി അത് ചോദിച്ചാല്‍ അദ്ദേഹത്തിന് ആരുണ്ടെന്നും  ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗോള്‍ഡ്‌ ഉടന്‍ റിലീസ് ചെയ്യുമെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാബു രാജ്. അൽഫോൻസ് പുത്രനും ടീമിനും അഭിനന്ദനം എന്ന് കുറിച്ച് ബാബുരാജ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അൽഫോൺസ് പുത്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജ് നായകനാകുന്ന ഗോൾഡ് റിലീസിന് തയ്യാറെടുക്കുന്നുവെന്ന വാർത്ത പുറത്തു വന്നിട്ട് ഏറെ നാളായി. കഴിഞ്ഞ ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More