കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സുധാകരന്‍ - സിപിഎം

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിവാദപരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സിപിഎം. കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന്‌ കെപിസിസി പ്രസിഡന്റ്‌ അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ.  സ്വയം ബിജെപിയിലേക്ക്‌ ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്‌ടിക്കാനാണ്‌ യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്‌. ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ്‌ സുധാകരനുമുള്ളത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്‌. ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്‌ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗ്ഗീയ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും തയ്യാറാകണം -സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിലെ കോണ്ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില് എത്തിക്കുന്നതിന്‌ കെപിസിസി പ്രസിഡന്റ്‌ അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ.
ആര്എസ്‌എസുമായി താന് ചര്ച്ച നടത്തിയുട്ടുണ്ട്‌ എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. ആര്എസ്‌എസിന്റെ ശാഖകള്ക്ക്‌ സംരക്ഷണം നല്കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്എസ്‌എസ്‌ അനുകൂല നിലപാടുകള് തിരുത്തുന്നതിന്‌ പകരം ജവഹര്ലാല് നെഹറുവിനെ പോലും വര്ഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ്‌ എന്ന്‌ ചിത്രീകരിച്ച്‌ തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ്‌ കെ സുധാകരന് വീണ്ടും പരിശ്രമിക്കുന്നത്‌. സ്വയം ബിജെപിയിലേക്ക്‌ ചേക്കേറുന്ന ശ്രമത്തെക്കാള് കേരളത്തിലെ കോണ്ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്‌ടിക്കാനാണ്‌ യഥാര്ത്ഥത്തില് സുധാകരന് ശ്രമിക്കുന്നത്‌. ചരിത്രത്തില് വിഷം കലര്ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ്‌ സുധാകരനുമുള്ളത്‌ എന്ന്‌ ഇപ്പോള് വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്‌. ഈ അപകടം തിരിച്ചറിയാന് കോണ്ഗ്രസിനെ ഇപ്പോഴും പിന്തുണയ്‌ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്ഗ്ഗീയ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും തയ്യാറാകണം. കെ സുധാകരന് നയിക്കുന്ന കോണ്ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആര്എസ്‌എസ്‌ വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തില് അഖിലേന്ത്യാ കോണ്ഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട്‌ എന്താണ്‌ എന്ന്‌ വ്യക്തമാക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More