ഉഗ്രനല്ല, അത്യുഗ്രൻ; ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് ബിന്ദു കൃഷ്ണ

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. എന്തൊരു കഥയാണിത്, എന്തൊരു അഭിനയമാണ് ഓരോരുത്തരും. ബേസിൽ ജോസഫ് ഒരു വാഗ്ദാനമാണ്. ബേസിൽ മാത്രമല്ല, ദർശനയും, അസീസ് നെടുമങ്ങാടും തുടങ്ങി ക്ലൈമാക്സ് സീനിൽ എത്തുന്ന മഞ്ജു പിള്ളവരെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്. സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടുന്ന കാലത്ത്, പുരുഷന്മാർ തനിച്ചായി എന്ന ചിന്തയിൽ വിരക്തിയും, നിസ്സംഗതയും അനുഭവിക്കുന്ന കാലത്ത് ഒരു വലിയ സന്ദേശം പകർന്ന് നൽകുന്ന ചിത്രം. ഉഗ്രനല്ല, അത്യുഗ്രൻ - ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അവിസ്മരണീയം?

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അൽപം തിരക്കായിരുന്നതിനാൽ ജയ ജയ ജയ ജയ ഹേ സിനിമ ഇന്നാണ് കാണാൻ കഴിഞ്ഞത്. സിനിമയെക്കുറിച്ച് ഒട്ടേറെ പ്രമുഖ വ്യക്തികളുടെ മികച്ച അഭിപ്രായങ്ങൾ കണ്ടതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ കയറിയത്. എന്നാൽ സിനിമ കണ്ട് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, സിനിമ കണ്ടുകഴിഞ്ഞ് ഹൃദയം നിറഞ്ഞാണ് കൊല്ലം പ്രണവത്തിൽ നിന്നും മടങ്ങിയത്. എന്തൊരു കഥയാണിത്, എന്തൊരു അഭിനയമാണ് ഓരോരുത്തരും. ബേസിൽ ജോസഫ് ഒരു വാഗ്ദാനമാണ്. ബേസിൽ മാത്രമല്ല, ദർശനയും, അസീസ് നെടുമങ്ങാടും തുടങ്ങി ക്ലൈമാക്സ് സീനിൽ എത്തുന്ന മഞ്ജു പിള്ളവരെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്.

ഛായാഗ്രഹണവും, ആക്ഷനും, ആർട്ടും, എഡിറ്റിംഗും, മ്യൂസിക്കും എല്ലാം അത്യുഗ്രൻ. പൊതുപ്രവർത്തക എന്ന നിലയിൽ ഓരോ ദിവസവും മുന്നിൽ എത്താറുള്ള വിഷയങ്ങൾ, അഭിഭാഷകവൃത്തിയിൽ സജീവമായിരുന്ന കാലത്ത് കണ്ടുകണ്ട് ഹൃദയം നുറുങ്ങിയ കാഴ്ചകൾ. എല്ലാം വിപിൻദാസിൻ്റെ കഥയിലൂടെ സ്ക്രീനിൽ കാണുമ്പോൾ ആ കഥയിലെ ഏതൊക്കെയോ കഥാപാത്രമായി ഞാനും മാറിയിരുന്നപോലെ ഒരു തോന്നൽ. സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടുന്ന കാലത്ത്, പുരുഷന്മാർ തനിച്ചായി എന്ന ചിന്തയിൽ വിരക്തിയും, നിസ്സംഗതയും അനുഭവിക്കുന്ന കാലത്ത് ഒരു വലിയ സന്ദേശം പകർന്ന് നൽകുന്ന ചിത്രം. നർമ്മത്തിൽ പൊതിഞ്ഞ 2 മണിക്കൂർ 25 മിനിറ്റ്. അതോടൊപ്പം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങൾ സിനിമയെ ഹൃദയത്തോട് ചേർത്ത് വച്ചു.

ഉഗ്രനല്ല, അത്യുഗ്രൻ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More