സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

കൊച്ചി: സിനിമാ നിരൂപണത്തെക്കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാനും മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും ആവില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞു.  'ഞാന്‍ സിനിമാ പ്രേക്ഷകനാണ്. അധ്വാനിച്ച പണംകൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ ഡയറക്ട് ചെയ്യാന്‍വേണ്ടി പോലും കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതിത്തോല്‍പ്പിക്കാനാവില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. as simple as that'- ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമ എന്താണെന്ന് പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണ് നല്ലത് എന്നാണ് അഞ്ജലി മേനോന്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ചലച്ചിത്ര നിരൂപണം നടത്തുന്നവര്‍ അതിനുമുന്‍പ് സിനിമ എന്താണെന്നും അത് എങ്ങനെ രൂപപ്പെടുന്നുവെന്നും അറിയണം. സിനിമയ്ക്ക് ലാഗുണ്ടെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരാറുണ്ട്. അത് പറയുന്നവര്‍ എഡിറ്റിംഗ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഒരു ബന്ധവുമില്ലാത്ത സിനിമകളെ താരതമ്യം ചെയ്യുന്നവരുണ്ട്. സിനിമയുടെ കഥയെന്താണെന്നും അത് എങ്ങനെയാണ് പറയുന്നതെന്നും അറിഞ്ഞിരിക്കണം. റിവ്യു ചെയ്യുന്നവര്‍ സിനിമ എന്താണെന്ന് മനസിലാക്കിയിട്ട് ചെയ്യുകയാണെങ്കില്‍ അത് ഗുണം ചെയ്യും'-എന്നാണ് അഞ്ജലി മേനോന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 9 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
International Desk 10 months ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 10 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 10 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 10 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കെ എസ് ശബരിനാഥന്‍

More
More