കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തു. കണ്ണൂരില്‍നിന്നുളള ജനറല്‍ ബോഡി അംഗമായ ബിനീഷ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ സി എ നേതൃസ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്നു ചൊവ്വാഴ്ച്ച. സമയപരിധി അവസാനിച്ചിട്ടും ബിനീഷിനെ എതിര്‍ത്ത് ആരും പത്രിക നല്‍കിയില്ല. ഇതോടെയാണ് ബിനീഷ് കോടിയേരി കെസിഎയുടെ നേതൃസ്ഥാനത്തേക്കെത്തിയത്.

ബിനീഷ് ജനറല്‍ ബോഡി അംഗമായിരുന്ന കാലത്താണ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ജയിലിലായത്. ഇതോടെ ബിനീഷിനെ കെസിഎയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നത കമ്മിറ്റിയിലുളളവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട്, കോടതി കുറ്റപത്രം സ്വീകരിച്ചാല്‍ കമ്മിറ്റിയില്‍നിന്ന് പുറത്താക്കുമായിരുന്നു. ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയാണ് ബിനീഷിനെ വീണ്ടും കെ സി എ ഭാരവാഹിയാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബി സി സി ഐ ജോയിന്റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ്ജാണ് കെ സി എയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറിയായി വിനോദ് എസ് കുമാറിനെയും വൈസ് പ്രസിഡന്റായി പി ചന്ദ്രശേഖരനെയും ട്രഷററായി അബ്ദുള്‍ റഹിമാനെയും കൗണ്‍സിലറായി സതീശനെയും തെരഞ്ഞെടുത്തു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
International Desk 10 months ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 10 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 10 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 11 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More
Web Desk 1 year ago
Editorial

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കെ എസ് ശബരിനാഥന്‍

More
More