ഓപ്പറേഷന്‍ താമര; ചോദ്യംചെയ്യലിന് ഹാജരാകാന്‍ തുഷാര്‍ വെളളാപ്പളളിക്ക് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയില്‍ എംഎല്‍എമാരെ പണം കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 21-ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. നല്‍ഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുളള സംഘം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. തുഷാര്‍ വെളളാപ്പളളിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ഷാജിയാണ് നോട്ടീസ് കൈപ്പറ്റിയത്.

തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും 4 എംഎല്‍എമാരെ അതിനായി ബ്രോക്കര്‍മാര്‍ സമീപിച്ചെന്നുമാണ് ടിആര്‍എസിന്റെ ആരോപണം. തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറാ ദൃശ്യങ്ങളും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നൂറുകോടി രൂപയാണ് തുഷാര്‍ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. തെലങ്കാനയിലെയും രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും സര്‍ക്കാരുകളെ അട്ടിമറിക്കുകയായിരുന്നു ബിജെപിയുടെ പദ്ധതി. ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചു. അതിനായി ബിജെപി നാല് ബ്രോക്കര്‍മാരെ നിയമിച്ചു. അതിലൊരാളാണ് തുഷാര്‍'-എന്നാണ് ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 22 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 22 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 23 hours ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 23 hours ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More