ക്രിസ്റ്റ്യാനോ കപ്പ്‌ പോര്‍ച്ചുഗലിലേക്ക് കൊണ്ടുവരും - ഫിഗോ; പോര്‍ച്ചുഗല്‍ - ബ്രസീല്‍ ഫൈനലാണ് സ്വപ്‌നം- ക്രിസ്റ്റ്യാനോ

ദോഹ: തന്റെ അവസാനത്തെ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവിസ്മരണീയമാക്കുമെന്നും പോര്‍ച്ചുഗല്‍ ഫൈനലില്‍ എത്തുമെന്നും മുന്‍ ക്യാപ്റ്റന്‍ ലൂയി ഫിഗോ പറഞ്ഞു. 'മികച്ച ടീമാണ് പോര്‍ച്ചുഗലിന്‍റെത്. യൂറോപ്പിലെ മികച്ച ക്ലബ്ബുകളിലെ മിന്നുന്ന താരങ്ങളാണ് ഞങ്ങളുടെ കളിക്കാര്‍. അവരെയൊക്കെ മറികടക്കും വിധം ലോക താരമായി വളര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ അവസാന ലോകക്കപ്പ് മറക്കാനാവാത്ത ഒരോര്‍മ്മയാക്കി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ'-ഖത്തര്‍ ലോകകപ്പിലെ ഇത്തവണത്തെ സാധ്യത മുന്‍നിര്‍ത്തി മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു മുന്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍. 

അതേസമയം പോര്‍ച്ചുഗല്‍ - ബ്രസീല്‍ ഫൈനല്‍ മത്സരമാണ് തന്റെ സ്വപ്നമെന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ''ഞാന്‍ എപ്പോഴും സ്വപ്‌നം കാണുന്നു, ജീവിതത്തിലെ ഏറ്റവും കഠിനമായ പോരാട്ടമാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന് എനിക്കറിയാത്തതല്ല. എങ്കിലും ഞാന്‍ സ്വപ്‌നം കണ്ടുപോകുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എനിക്കൊപ്പം കളിക്കുന്ന കാസെമിറോക്കെതിരേ ഫൈനല്‍ കളിക്കുക എന്നത്  ഏറ്റവും അനുഭൂതിദായകമായ ഒരനുഭവം തന്നെയായിരിക്കും. തന്റെ സ്വപ്നം കാസെമിറോയോട് പറഞ്ഞിട്ടുണ്ട്''- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏറ്റവും സുഹൃത്തുക്കളില്‍ ഒരാളാണ് ബ്രസീല്‍ താരമായ കാസെമിറോ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 24, 29, ഡിസംബര്‍ രണ്ട് എന്നീ തിയതികളിലാണ് പോര്‍ച്ചുഗലിന്റെ മല്‍സരങ്ങള്‍. ഖത്തര്‍ ലോകകപ്പ് ഫിക്‌സ്ചറനുസരിച്ച് ബ്രസീലുമായി ഏറ്റുമുട്ടാന്‍ പോര്‍ച്ചുഗലിന് ഏറെ ദൂരം സഞ്ചാരിക്കാനുണ്ട്. ഖാന, ഉറുഗ്വേ, സൗത്ത് കൊറിയ ടീമുകളെയാണ് പോര്‍ച്ചുഗലിന് ഗ്രൂപ്പ് മല്‍സരങ്ങളില്‍ നേരിടാനുള്ളത്. ഈ മത്സരങ്ങളിലെ പ്രകടനമനുസരിച്ച് മാത്രമേ അടുത്ത റൌണ്ടുകളില്‍ പോര്‍ച്ചുഗല്‍ കടക്കുമോ എന്ന് പറയാനാകൂ. പോര്‍ച്ചുഗല്‍ - ബ്രസീല്‍ ഫൈനല്‍ മത്സരമെന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്നം നടക്കാത്ത സ്വപ്നമാണ് എന്നാണ് ഒരു വിഭാഗം ഫുട്ബാള്‍ നിരൂപകരുടെ വിലയിരുത്തല്‍. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More