തിരുവനന്തപുരം: ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് കേരളം. ദേശീയ തലത്തില്‍ കോവിഡ് -19 കേസുകളില്‍ 1.7 ശതമാനം മാത്രമേ കേരളത്തിന്റെ ഷെയര്‍ ഉള്ളു. എന്നാല്‍ തുടക്കത്തില്‍ 20 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതം. 20 ല്‍ 1.7 ലേക്കുള്ള ദൂരമാണ് കേരളം സാമൂഹ്യ നിയന്ത്രണങ്ങളിലൂടെ, ആരോഗ്യ പ്രവര്‍ത്തകരുടെ സമര്‍പ്പിത സേവനത്തിലൂടെ മറികടന്നത്.
നിലവില്‍ വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു.നിലവില്‍ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനായിരത്തിലധികമാണ്. എന്നാല്‍ സംസ്ഥാനത്ത് 200 ല്‍ താഴെയാണ് രോഗികളുടെ എണ്ണം. രാജ്യത്തെ മൊത്തം മരണ നിരക്കില്‍ 0 .4 ശതമാനം മാത്രമാണ് കേരളത്തില്‍ സംഭവിച്ചത്.