ലോകത്ത് കൊവിഡ്-19 മരണം1.6 ലക്ഷം കവിഞ്ഞു; രോഗികള്‍ 23.5 ലക്ഷത്തിലേക്ക്

ഇന്നലെമാത്രം മരണമടഞ്ഞത് 6,493 പേര്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,60,747 എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് ആറായിരത്തി നാനൂറ്റി തൊണ്ണൂറ്റിമൂന്നു ( 6,493) പേരാണ്. മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഇത് ആശ്വാസകരമാണ്.

രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80,083 ന്‍റെ വര്‍ദ്ധന 

രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിമൂന്നു ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടായി. രോഗികളുടെ എണ്ണം ശനിയാഴ്ച കണക്കാക്കിയത് ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരത്തി ശിഷ്ട്മാണ്. എന്നാല്‍ ഞായറാഴ്ചയിലെ കണക്കു പ്രകാരം 80,083 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഏകദേശം അമ്പതിനായിരത്തിലധികം കുറവ് രോഗികള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം പുതുതായി ഉണ്ടായത് എന്ന വസ്തുതയും ഏറെ ആശ്വാസം നല്‍കുന്നതാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 23,30,772 പേര്‍ക്ക്  രോഗം ബാധിച്ചു  വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ 15,73,543 പേര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്.. 55,265  - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 5,96,482 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണം 642

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 642 പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60 പേരുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.ശനിയാഴ്ച 761 പേരാണ് ഫ്രാന്‍സില്‍ മരണപ്പെട്ടത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി.

എന്നാല്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 19,323 പേര്‍ മരണപ്പെട്ടു. 1,51,793 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 482 മരണം 

ഇറ്റലിയില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മരണനിരക്ക് 602 മുതല്‍ താഴോട്ട് 482 ലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചെറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 23,227 ആയി. 1,75,925 - പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തേതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 93 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 637 പേര്‍ മരിച്ചു.

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 637 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 50 പേരുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണനിരക്കില്‍ രേഖപ്പെടുത്തിയത്. സ്പെയിനില്‍ ആകെ ഇതിനകം 20,639- പേര്‍ മരണപ്പെട്ടു.1,94,416 പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌.

വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ് 

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 888 മരണം

ബ്രിട്ടനില്‍ ഇതുവരെ 15,464 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 888 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,217ആണ്. കഴിഞ്ഞ നാലുദിവസങ്ങളിലായി മരണ നിരക്ക് 800 തൊട്ടുതാഴെയും മുകളിലുമായി നിലനില്‍ക്കുകയാണ്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 186  പേര്‍.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 16 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,43,724 ആണ്.

അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ ഇന്നലെ വരെയുള്ള കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ തുടര്‍ച്ചയെന്നോണം ഇന്ന് രേഖപ്പെടുത്തിയത് ഇന്നലത്തെ നിരക്കില്‍ നിന്ന് 114 ന്‍റെ കുറവാണ്. ഇത് ആശ്വാസം പകരുന്ന കണക്കാണ്.

അമേരിക്കയില്‍  മരണനിരക്ക് ഇന്ന് 1,856

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,856 പേരാണ് മരണപ്പെട്ടത്. ഇന്നലെ വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി  രോഗികള്‍ മരണപ്പെട്ടു. ഇന്ന് താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന്  689 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 39,014- പേര്‍ ഇതിനകം മരണപ്പെട്ടു.  7,38,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ വരെയുള്ള കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വന്ന റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More