ഇതാണ് ആ മാപ്പപേക്ഷ; സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെഴുതിയ കത്തുമായി രാഹുല്‍ ഗാന്ധി

മുംബൈ: വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കയച്ച മാപ്പപേക്ഷയുടെ പകര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സവര്‍ക്കറുടെ കത്ത് പ്രദര്‍ശിപ്പിച്ചത്.  ഇത് തനിക്ക് വളരെ പ്രധാനപ്പെട്ട രേഖയാണ് എന്നുപറഞ്ഞാണ് രാഹുല്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെയും വഞ്ചിച്ചെന്നും രാഹുല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു എന്ന കാര്യം എനിക്ക് ഉറപ്പാണ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെഴുതിയ കത്തുള്‍പ്പെട്ട രേഖകളുടെ പകര്‍പ്പ് എന്റെ കൈവശമുണ്ട്. അതില്‍ 'സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുളള സേവകനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയുന്നുണ്ട്. ഇത് ഞാനല്ല, സവര്‍ക്കറെഴുതിയതാണ്. ആ കത്തില്‍ സവര്‍ക്കര്‍ ഒപ്പിട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടും മഹാത്മാ ഗാന്ധിയും നെഹ്‌റുവും പട്ടേലുമൊന്നും ഒരു കത്തുപോലും എഴുതിയിട്ടില്ല. ഭയം മൂലമാണ് സവര്‍ക്കര്‍ ആ കത്തെഴുതിയത്. ഈ കത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസടക്കം ആര്‍ക്കും വായിച്ചുനോക്കാം. പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ട്'-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മാപ്പപേക്ഷ പുറത്തുവിട്ടതിനുപിന്നാലെ രാഹുലിനെതിരെ പരാതിയുമായി സവര്‍ക്കറുടെ കൊച്ചുമകന്‍ രംഗത്തെത്തി. തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത്ത് സവര്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെയും സവര്‍ക്കര്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെയും കേസെടുക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 9 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 10 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 10 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More