രാജീവിന്റെ അതേഗതിവരും; രാഹുല്‍ ഗാന്ധിക്ക് വധഭീഷണി

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനും വധഭീഷണി. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ച ദിവസമാണ് ബോംബ് സ്‌ഫോടനത്തിലൂടെ ഇരുവരെയും വധിക്കുമെന്ന് വ്യക്തമാക്കിയുളള അജ്ഞാതന്റെ വധഭീഷണിക്കത്ത് ലഭിച്ചത്. ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയിലേക്ക് തപാല്‍ വഴി ലഭിച്ച കത്ത് ഉടന്‍തന്നെ കടയുടമ പൊലീസിന് കൈമാറുകയായിരുന്നു. 

'ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങളുണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കും. രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കുകയും ചെയ്യും'-എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും രാജീവിന്റെ അതേഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് കത്തില്‍ പറയുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കത്തെഴുതിയ ആളെ കണ്ടെത്താനായി മധ്യപ്രദേശ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡോറിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വധഭീഷണിക്കത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More