ലോകകപ്പ്‌ മാമാങ്കം നാളെ ആരംഭിക്കും

ദോഹ: ഫുട്ബോള്‍ പ്രേമികളുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാളെ ഫിഫ ലോകകപ്പ്‌ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9:30 ന് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഖത്തര്‍ ലോകക്കപ്പില്‍ ഇത്തവണ പ്രധാന മത്സരങ്ങള്‍ നിയന്ത്രിക്കുന്നവരില്‍ വനിതകളുമുണ്ടാകും. ലോകമാകെ കണ്ണും കാതും കൂര്‍പ്പിച്ച് കാണുന്ന മത്സരങ്ങളില്‍ ഞൊടിയിടെ തീരുമാനമെടുക്കുന്ന മനസ്സാനിദ്ധ്യമായി വനിതകള്‍ നിലയുറപ്പിക്കുന്നത് സവിശേഷ കാഴ്ചയാകും. പുരുഷന്മാരുടെ കളി നിയന്ത്രിക്കാന്‍ വനിതാ റഫറിമാരെത്തുന്ന അപൂര്‍വ കാഴചക്ക് കൂടി ഖത്തര്‍ വേദിയാകും. മുഖ്യ റഫറിമാരായി തെരെഞ്ഞെടുക്കപ്പെട്ട മുപ്പത്തിയാറ് പേരില്‍ മൂന്നുപേരാണ് വനിതകള്‍. മുപ്പത്തിയാറുകാരിയായ  സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്, അതേപ്രായമുള്ള യോഷിമി യമാഷിത, മുപ്പത്തിമൂന്നുകാരിയായ സലീമ മുകന്‍സംഗ എന്നിവരാണവര്‍.

Contact the author

sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More