കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നരഹത്യാശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തന്റെ കാറില്‍ ചാരിനിന്നതിനാണ് യുവാവ് രാജസ്ഥാന് സ്വദേശികളുടെ മകന് ആറുവയസുകാരന് ഗണേശിനെ ചവിട്ടിത്തെറിപ്പിച്ചത്. നവംബര്‍ മൂന്നിന് രാത്രി എട്ടരയോടെ തലശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം.
യുവാവ് കുട്ടിയെ ചവിട്ടുന്നതുകണ്ട നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്നുരാത്രി തന്നെ പൊലീസ് യുവാവിനെ പറഞ്ഞയച്ചു. യുവാവ് കുട്ടിയെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് പൊലീസ് വീണ്ടും ശിഹ്ഷാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തന്റെ കാറിലുണ്ടായിരുന്ന കുട്ടികളെ ഗണേശ് ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് താന്‍ ചവിട്ടിയതെന്നാണ് ശിഹ്ഷാദ് പൊലീസിന് നല്കിയ മൊഴി. യുവാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, മന്ത്രി വി ശിവന്‍കുട്ടി അടക്കമുളള നേതാക്കളും യുവാവിനെതിരെ രംഗത്തെത്തിയിരുന്നു.